ബസ് നദിയിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്‌തു

ബസ് നദിയിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്‌തു
Jun 26, 2025 12:15 PM | By Sufaija PP

ഡെറാഡൂണ്:ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ അളകനന്ദ നദിയിലേക്ക് 18 യാത്രക്കാരുമായി പോയ ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്‌തു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ഏഴ് പേരെ രക്ഷപ്പെടുത്തി. ബസ് മുകളിലേക്ക് കയറുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ട്‌ടപ്പെട്ട് നദിയിലേക്ക് മറിഞ്ഞു എന്നാണ് പ്രാഥമിക വിവരം.

പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരിൽ ചിലരെ ആശുപത്രികളിലേക്ക് മാറ്റി. യാത്രക്കാരിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നിരീക്ഷിക്കുന്നുണ്ടെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.


വടക്കേ ഇന്ത്യയിൽ പലയിടത്തും കനത്ത മഴയാണ്. ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനമുണ്ടായി. ഇതേത്തുടർന്ന് പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി. കാംഗ്ര ജില്ലയിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. പത്തിലധികം പേരെ കാണാതായിട്ടുണ്ട്. കുളുവിൽ മൂന്നുപേർ ഒഴുക്കിൽപെട്ടു. നിരവധി വീടുകൾ തകർന്നു

two dead ten missing after bus falls into river uttarakhands rudraprayag

Next TV

Related Stories
 പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം:

Jun 26, 2025 05:43 PM

പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം:

പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: "മരണത്തിന് കാരണം അഞ്ച് അധ്യാപകർ"; ആശിർനന്ദയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ്...

Read More >>
ഹിമാചലില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം: രണ്ടുപേര്‍ മരിച്ചു, പതിനഞ്ചുപേരെ കാണാതായി.

Jun 26, 2025 05:39 PM

ഹിമാചലില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം: രണ്ടുപേര്‍ മരിച്ചു, പതിനഞ്ചുപേരെ കാണാതായി.

ഹിമാചലില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം: രണ്ടുപേര്‍ മരിച്ചു, പതിനഞ്ചുപേരെ...

Read More >>
മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്.

Jun 26, 2025 05:36 PM

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്.

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ റെഡ്...

Read More >>
ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

Jun 26, 2025 05:35 PM

ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ ഷാഹിര്‍ ഉൾപ്പടെയുള്ളവർക്ക് മുന്‍കൂര്‍ ജാമ്യം.

Jun 26, 2025 05:33 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ ഷാഹിര്‍ ഉൾപ്പടെയുള്ളവർക്ക് മുന്‍കൂര്‍ ജാമ്യം.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ ഷാഹിര്‍ ഉൾപ്പടെയുള്ളവർക്ക് മുന്‍കൂര്‍...

Read More >>
ചൂരൽമല സ്വദേശികൾക്കെതിരെ കേസ്; നടപടി വില്ലേജ് ഓഫീസറുടെ പരാതിയിൽ

Jun 26, 2025 05:30 PM

ചൂരൽമല സ്വദേശികൾക്കെതിരെ കേസ്; നടപടി വില്ലേജ് ഓഫീസറുടെ പരാതിയിൽ

ചൂരൽമല സ്വദേശികൾക്കെതിരെ കേസ്; നടപടി വില്ലേജ് ഓഫീസറുടെ...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/